ഹരിപ്പാട്: റവന്യു ടവറിന് മുൻപിൽ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസസമരം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എ.ഐ മുഹമ്മദ് അസ്‌ലം നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.ഷുക്കൂർ, മുഞ്ഞനാട്ട് രാമചന്ദ്രൻ, എം.ബി സജി, ഡി.സി.സി മെമ്പർ രഞ്ജിത്ത് ചിങ്ങോലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വിഷ്ണു.ആർ.ഹരിപ്പാട്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് വൃന്ദ.എസ്.കുമാർ എന്നിവർ സംസാരിച്ചു.