കായംകുളം: മത്സ്യത്തൊഴിലാളികൾക്കും പരമ്പരാഗത മേഖലയിൽ പണി എടുക്കുന്ന അസംഘടിത തൊഴിലാളികൾക്കും അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് കായംകുളം ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കായംകുളം നഗരസഭയുടെ മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു .ബ്ളോക്ക് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ. ജെ. ഷാജഹാൻ, പി. എസ്. ബാബുരാജ്, കെ. പുഷ്പദാസ്, പനയ്ക്കൽ ദേവരാജൻ, കെ. തങ്ങൾ കുഞ്ഞ്, ബിജു നാസറുള്ള, ആർ. ഭദ്രൻ, ബിജു കണ്ണങ്കര, ഭാമിനി സൗരഭൻ, പ്രശാന്ത് എരുവ എന്നിവർ സംസാരിച്ചു.