ഹരിപ്പാട്: ഹരിപ്പാട് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നഴ്സസ് ദിനാചരണം നടന്നു. പ്രസിഡൻറ് മോഹൻ, ഇൻകമിംഗ് പ്രസിഡൻറ് റെജി ജോൺ, ഇൻകമിംഗ് എ. ജി രജനികാന്ത്, പാസ്റ്റ് പ്രസിഡന്റ് പ്രസാദ്.സി.മൂലയിൽ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സുനിൽ, അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ താലൂക്ക് ആശുപത്രിയിൽ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന 25 നഴ്സുമാരെയും ആദരിച്ചു.