ഹരിപ്പാട്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ചെറുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുതന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യജീവനക്കാരെ ആദരിച്ചു. കൊച്ചി സർവകലാശാല സെനറ്റംഗം അബ്ബാദ് ലുത്ഫി നഴ്സ്മാർക്ക് റോസാപുഷ്പങ്ങൾ നൽകി അഭിനന്ദിച്ചു. ജീവനക്കാർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, കെ. കലേഷ്കുമാർ, വിനീഷ് കുമാർ, ക്രിസ്റ്റി വർഗീസ്, എബി ചെറുതന, അരുൺ വി, അമ്പാടി, ഗോകുൽനാഥ് എന്നിവർ നേതൃത്വം നൽകി.