മാവേലിക്കര: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീസൺ കച്ചവടം നഷ്ടമായ ഗൃഹോപകരണ വ്യാപാരികൾ സാമ്പത്തിക ദുരിതത്തിലാണെന്ന് ഡീലേഴ്‌സ് അസോസിയേഷൻ ഒഫ് ടെലിവിഷൻ ആന്റ് അപ്ലയൻസസ് ഭാരവാഹികൾ അറിയിച്ചു. കടമുറിക്ക് വാടക കൊടുക്കാൻ കടം വാങ്ങേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. ഈ സാഹചര്യത്തിൽ ഗൃഹോപകരണ വ്യാപാരികളുടെ രക്ഷക്ക് സർക്കാർ സഹായം നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിലുള്ള ബാങ്ക് ലോണുകൾക്ക് ഒരുവർഷത്തെ പലിശരഹിത മൊറോട്ടോറിയം അനുവദിക്കണമെന്നും കുറഞ്ഞ നിരക്കിൽ പുതിയ വായ്‌പകൾ അനുവദിക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും ജില്ലാ പ്രസിഡന്റ് യൂ.ശ്രീകുമാർ അമൃതയും ജില്ലാ സെക്രെട്ടറി ശ്രീജിത്തും ആവശ്യപ്പെട്ടു.