വള്ളികുന്നം: വളളികുന്നം പട്ടികജാതി സംഘം എച്ച്. ഡബ്ല്യൂ ഒന്നിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം - ഭക്ഷ്യ സുരക്ഷ പദ്ധതി​ പ്രകാരം നടന്ന കരനെൽ കൃഷി വിത്തിടിലിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് അഡ്വ.മാധവൻ വള്ളികുന്നം നിർവഹിച്ചു. പി.കെ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.വിജയൻ, സി.ശശി, സി. കൃഷ്ണൻ, സജിതാകുമാരി, ഡി. സുർജിത്ത് തുടങ്ങിയവർ പങ്കെടുത്തു സുഭിക്ഷ കേരളം - ഭക്ഷ്യ സുരക്ഷ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ഒരേക്കറിൽ കൃഷി തുടങ്ങിയത്..