ആലപ്പുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷനോ വെൽഫെയർഫണ്ട് പെൻഷനോ ലഭിക്കാത്ത ഓരോ ബി.പി.എൽ (പി.എച്ച്.എ) അന്ത്യോദയ അന്നയോജന കുടുംബത്തിനും ആയിരം രൂപയുടെ സാമ്പത്തിക സഹായം നൽകും. നഗരസഭാ പരിധിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് നഗരസഭ നോട്ടീസ് ബോർഡിലും, ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.