ആലപ്പുഴ : നിർമ്മാണം നിറുത്തി വച്ച തോട്ടപ്പള്ളി നാലുചിറ പാലത്തിന് 34കോടി രൂപയുടെ പുതിയ ഭരണാനുമതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
സെഗോറോ എന്ന കമ്പനി ഇൻങ്കൽ മുഖേന ടെണ്ടർ ഏറ്റെടുത്ത് ഒരു വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുകയും വീണ്ടും റീ ടെണ്ടർ ചെയ്യുകയാണുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ ടെണ്ടർ നടത്തി പുതിയ കരാറുകാർക്ക് പ്രവൃത്തി ചെയ്യുന്നതിനുള്ള അനുമതിയാണ് മന്ത്രിസഭ നൽകിയത്. കെ.വി.ജോസഫ് ആൻഡ് സൺസ് എന്ന കമ്പനിക്ക് കരാർ നൽകാനാണ് തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.