ചേർത്തല: കൊവിഡ് 19ന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കുടുംബശ്രീ,അയൽക്കൂട്ടം അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ വിതരണം ചേർത്തല തെക്ക് സഹകരണ ബാങ്കിൽ അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി,പഞ്ചായത്ത് അംഗങ്ങളായ ബി.സലിം,സിനിമോൾ സാംസൺ,സി.ഡി.എസ് ചെയർപേഴ്സൺ ആലീസ് വിജയൻ,വി.വിനോദ്,വി.സുശീലൻ,ഭരണ സമിതി അംഗങ്ങളായ ബി.സുദർശനൻ,ആർ.സുഖലാൽ,സി.കെ.സരസമ്മ,പി.എ.അംബിക,ജി.രാജേശ്വരി,ഡി.പ്രകാശൻ,ബാങ്ക് സെക്രട്ടറി ഡി.ബാബു എന്നിവർ പങ്കെടുത്തു.