മാവേലിക്കര: പുന്നമൂട് വടക്കേ പെട്രോൾ പമ്പിന് മുന്നിൽ റോഡിന് കിഴക്ക് ഭാഗത്ത് നിന്നിരുന്ന ബദാം മരത്തിന്റെ വലിയ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണു. മാവേലിക്കര ഓലകെട്ടിയമ്പലം പ്രധാന പാതയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ലോക്ഡൗൺ കാരണം റോഡിൽ ഗതാഗതം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.