a


മാവേലിക്കര: വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിന്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺ?ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ വൈദ്യുതി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കരയിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി കോശി എം.കോശി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അനിവർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ്, വ്യാപാരി വ്യവസായി കോൺഗ്രസ് നേതാക്കളായ സജീവ് പ്രായിക്കര തുടങ്ങിയവർ സംസാരിച്ചു. ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്ന അവസ്ഥയിൽ രണ്ടു മാസത്തെ ബിൽ ഒഴിവാക്കുക, അമിതമായി കൂട്ടിയ ചാർജുകൾ പിൻവലിക്കുക, ആറു മാസത്തേക്ക് ഫിക്സഡ് ചാർജുകൾ ഒഴിവാക്കുക, മീറ്റർ ചാർജുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും ധർണ നടത്തിയത്.