ആലപ്പുഴ: സുഹൈൽ വധശ്രമകേസിലെ പ്രതികളെ രക്ഷിക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെയും പ്രതികളെ സഹായിക്കുന്ന സർക്കാർ അഭിഭാഷകരുടെ നടപടിക്കെതിരെയും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിലും നാളെ രാവിലെ 10ന് പ്രതിഷേധ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു