അരൂർ:കെ.പി.എം.എസ്. സുവർണ്ണ ജൂബിലി പദ്ധതികൾക്ക് അരൂർ യൂണിയനിൽ തുടക്കമായി.കൃഷി, ആരോഗ്യം, പരിസ്ഥിതി സംരക്ഷണംഎന്നിവയാണ് പദ്ധതികളിൽ പ്രധാനം. വീടുകളിലും ശാഖാ പ്രദേശങ്ങളിലും മഴക്കാല പൂർവ ശുചീകരണം നടത്തി. പരിസ്ഥിതി ദിനത്തിൽ എല്ലാ ഭവനങ്ങളിലും പൊതു ഇടങ്ങളിലും "ഓർമ്മ മരം " എന്ന പേരിൽ വൃക്ഷത്തൈകൾ നടും. സുവർണ്ണ ജൂബിലി പദ്ധതി വിവര ശേഖരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ടി.ജി ഗോപി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി.മധു, യൂണിയൻ കമ്മിറ്റി അംഗം വി.എൻ. സുനിൽ കുമാർ, വി.കെ പുഷ്കരൻ, ആർ. വേണു എന്നിവർ പങ്കെടുത്തു