ആലപ്പുഴ: ജില്ലയിൽ ഇന്നലെ വരെ നിരീക്ഷണത്തിൽ പ്രവശിപ്പിച്ച പ്രവാസികളുടെ എണ്ണം 116 ആയി. ദോഹയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഏഴ് പേരെ ഇന്നലെ പുലർച്ചെ കാർത്തികപ്പള്ളി താലൂക്കിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.
ദമാമിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലയിൽ നിന്നുള്ള 12 പേരെയും സിംഗപ്പൂരിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലയിലെ നാല് പേരെയും അമ്പലപ്പുഴ താലൂക്കിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മാലിയിൽ നിന്നും കൊച്ചിയിൽ കപ്പലിൽ എത്തിയ എട്ട് പേരെ ചേർത്തല താലൂക്കിലെ കൊവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാക്കി.