അമ്പലപ്പുഴ: ലോക്ക്ഡൗൺ കാലയളവിലെ കറന്റ് ചാർജ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുന്നിൽ നിൽപ്പ് സമരം നടത്തി. അമ്പലപ്പുഴ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ സമരം ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷാംജി പെരുവത്ര, ബി. മണികണ്ഠൻ, ബിന്ദു ഷാജി, അജു പാർത്ഥസാരഥി, എസ്.അരുൺ, പ്രസാദ് ഗോകുലം, അരുൺ അനിരുദ്ധൻ, എസ്. ആകാശ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ ജിതേഷ് കുഞ്ഞുപിള്ള, അനിൽപാഞ്ചജന്യം, ഹരികൃഷ്ണൻ അമ്പലപ്പുഴ, രജിത് രമേശൻ എന്നിവർ സംസാരിച്ചു. പുന്നപ്രയിൽ നടന്ന സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. ബാബുരാജ്, എസ്. രമണൻ, എസ്. സുമേഷ്, ഡാനിരാജ്, രാജീവ് കാളുതറ എന്നിവർ സംസാരിച്ചു. തിരുവമ്പാടിയിൽ നടന്ന സമരം ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ് ഉദ്‌ഘാടനം ചെയ്തു. മുല്ലയ്ക്കൽ ഏരിയ പ്രസിഡന്റ് വി. സി. സാബു അദ്ധ്യക്ഷത വഹിച്ചു. ആർ. കണ്ണൻ, എ.ഡി. പ്രസാദ്കുമാർ പൈ, മധു ചാലുങ്കൽ, അനീഷ്‌രാജ് എന്നിവർ സംസാരിച്ചു.