c-kesavan
കോഴഞ്ചേരിയിലെ സി.കേശവന്റെ പ്രതിമയിൽ യോഗം നേതാക്കൾ പുഷ്പാർച്ചന നടത്തുന്നു

കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് അടിത്തറ പാകി നടത്തിയ കോഴഞ്ചേരി പ്രസംഗത്തിന്റെ 85-ാം വാർഷികം ആചരിച്ചു.

സി. കേശവൻ സ്ക്വയറിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ്‌ മോഹൻബാബു, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്‌ കെ.പത്മകുമാർ, മാവേലിക്കര യൂണിയൻ കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, വൈസ് പ്രസിഡന്റ്‌ വിജയൻ കാക്കനാട്, ഡയറക്ടർ ബോർഡ്‌ അംഗം പി.ആർ. രാകേഷ്, മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്‌, ഗോപൻ ആഞ്ഞിലിപ്രാ എന്നിവർ പങ്കെടുത്തു.

കോഴഞ്ചേരി യൂണിയൻ ഒാഫീസിലെ ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വിജയൻ കാക്കനാടൻ, പി.ആർ. രാകേഷ് എന്നിവർ സംസാരിച്ചു.