മാവേലിക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരോഗമന കലാ സാഹിത്യസംഘം മാവേലിക്കര ഏരിയ കമ്മിറ്റി 25000 രൂപ നല്‍കി. മാവേലിക്കര തഹസീൽദാർ എസ്.സന്തോഷ് കുമാറിന് പുരോഗമന കലാ സാഹിത്യസംഘം ഏരിയ ട്രഷറർ എസ്.സോമശർമ്മ തുക കൈമാറി. പ്രസിഡന്റ് പി.രഘുകുമാർ, സെക്രട്ടറി പി.ജെ വർഗീസ്, ശ്രീനാഥ് വർമ്മ, അഡ്വ.ശ്രീപ്രിയ, ദേവിക എന്നിവർ പങ്കെടുത്തു. ചത്തിയറ വി.എച്ച്.എസ്.എസിൽ നിന്നും വിരമിച്ച അദ്ധ്യാപകൻ താമരക്കുളം കാഞ്ഞിരം വിളയിൽ പി.അബ്ദുൾ അസീസും ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നല്‍കി. തഹസീൽദാർ എസ്.സന്തോഷ്‌കുമാർ ഏറ്റുവാങ്ങി.