വെട്ടയ്ക്കൽ: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്ക് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചതായി പ്രസിഡന്റ് പി.ഡി. ബിജുവും സെക്രട്ടറി വി.സി. അമ്പിളിയും അറിയിച്ചു. മേയ് 31 നകം അപേക്ഷ നല്കുന്ന പട്ടണക്കാട് പഞ്ചായത്ത് അതിർത്തിയിലെ ഒരു കുടുംബത്തിലെ ഒരാൾക്ക് എന്ന ക്രമത്തിൽ 10000 രൂപവരെ പലിശ രഹിത വായ്പ 3 മാസത്തെ കാലവധിക്ക് നല്കും. കർഷകരായ ബാങ്ക് അംഗങ്ങൾക്ക് 7% പലിശ നിരക്കിൽ 50,000 രൂപ വരെ 6 മാസത്തെ കാലയളവിൽ നല്കും. കർഷകർക്കായി കുറഞ്ഞ നിരക്കിൽ വിവിധയിനം ഹൈ ബ്രീഡ് പച്ചക്കറിത്തൈകൾ,പപ്പായ ചെടി, മുരിങ്ങ എന്നിവ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെട്ടയ്ക്കൽ കാർഷിക ബാങ്ക് അഗ്രോ സർവീസ് സെന്റർ ഉല്പാദിപ്പിച്ച് നല്കും, കൃഷിയിടങ്ങൾ ഒരുക്കുന്നതിനായി ട്രാക്ടർ.ബ്രഷ് കട്ടർ, ടില്ലർ എന്നിവ സൗജന്യ നിരക്കിൽ എത്തിക്കുമെന്ന് വെട്ടയ്ക്കൽ കാർഷിക ബാങ്ക് അഗ്രോ സർവീസ് സെന്റർ പ്രസിഡന്റ് വിജിമോളും, സെക്രട്ടറി സജിതയും അറിയിച്ചു