a

മാവേലിക്കര: ലോക്ക് ഡൗൺ കാലത്ത് ഉത്തർപ്രദേശിലെ അമേഠിയിൽ കുടുങ്ങിയ ചെന്നിത്തല ജവഹർ നവോദയാ വിദ്യാലയത്തിലെ 19 വിദ്യാർത്ഥികളെ റോഡ് മാർഗം വിദ്യാലയത്തിലെത്തിച്ചു. അദ്ധ്യാപക പ്രതിനിധികളോടെപ്പം തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ചെന്നിത്തല കുടുബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഉമ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഇക്ബാൽ, രശ്മി എന്നിവരുടെ നേതൃത്വത്തിൽ വൈദ്യ പരിശോധന പൂർത്തീകരിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി. വിദ്യാലയത്തിൽ എത്തിയ 19 വിദ്യാർത്ഥികളെയും രക്ഷിതാക്കളോടൊപ്പം അവരവരുടെ വീടുകളിലേക്ക് യാത്രയാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്ത്, പഞ്ചായത്ത് അംഗം ബിനു.സി.വർഗീസ്, പ്രിൻസിപ്പൾ വി.വിക്രമൻ നായർ, വൈസ് പ്രിൻസിപ്പൾ സജിത, രക്ഷകർത്താക്കളുടെ പ്രതിനി​ധി എൻ.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.