ആലപ്പുഴ: കേന്ദ്ര സർക്കാർ സ്വന്തം കടമകൾ നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടു സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് അവകാശദിനം ആചരിക്കും. പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷാ ഉപകരണം നൽകുക, കൊവിഡ് പ്രതിരോധത്തിലുള്ള എല്ലാവർക്കും സൗജന്യ പരിശോധന ഉറപ്പാക്കുക, ജോലിക്കിടയിൽ മരണമടഞ്ഞവർ ഉൾപ്പടെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും 50 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് ലഭ്യമാക്കുക, കൊവിഡ് ഡ്യൂട്ടിയിലുള്ള എല്ലാ താത്കാലിക ജീവനക്കാർക്കും 25,000 രൂപ സഹായം നൽകുക, ജോലിക്കിടയിൽ രോഗബാധിതരായ എല്ലാവർക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അകാശദിനം ആചരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.സലാമും ജനറൽ സെക്രട്ടറി പി.ഗാനകുമാറും അറിയിച്ചു.