march

പൂച്ചാക്കൽ : ലോക്ക് ഡൗൺ കാലഘട്ടത്തിലെ കെ.എസ്.ഇ.ബിയുടെ പകൽകൊള്ള അവസാനിപ്പിക്കണമെന്നും തൊഴിലാളികൾക്കും കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ഗുരുതര അസുഖം ബാധിച്ച കുടുംബങ്ങൾക്കും വൈദ്യുതി ബിൽ അടക്കുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അസംഘടിത തൊഴിലാളി കോൺഗ്രസ് അരൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ കെ.എസ്.ഇ.ബി ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.രാജേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് വി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഷിബു, സി.ആർ.സൈജു, വി. ബിജുലാൽ, മുരളി മഠത്തറ, മനോഹരൻ എന്നിവർ നേതൃത്വം നൽകി.