അരൂർ: അരൂരിലെ ചില കള്ളുഷാപ്പുകൾക്കു മുന്നിൽ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്ചയുണ്ടായി. പലേടത്തും പൊലീസെത്തിയാണ്തിരക്ക് നിയന്ത്രിച്ചത്. ചിലയിടങ്ങളിൽ ലാത്തിവീശേണ്ടിയും വന്നു. കൂട്ടം കൂടി നിന്നവരെ പൊലീസ് വിരട്ടി അടിച്ചോടിച്ചു. കനത്ത വെയിൽ അവഗണിച്ച് ചില ഷാപ്പുകളുടെ മുന്നിലെ ക്യൂ ഒരു കിലോമീറ്ററോളം നീണ്ടു.
ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളിക്കവലയ്ക്ക് മുന്നിലെ നീണ്ട ക്യൂവും ആൾ തിരക്കും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. പല ഷാപ്പിലും തുറന്ന് മണിക്കൂറുകൾക്കകം കള്ള് തീർന്നു. കള്ള് തീർന്ന ഷാപ്പുകൾ ഉടൻ അടയ്ക്കുകയും ചെയ്തു.