road

എടത്വ: മഴയിലും ഒഴുക്കിലുംപെട്ട് എടത്വ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് പോച്ച ആറിന്റെ തീരത്തെ നടവഴിയുടെ സംരക്ഷണ ഭിത്തി തകർന്നു വീണു. പ്രദേശവാസികളായ 20 ഓളം കുടുംബങ്ങൾക്കു വേണ്ടിയാണ് ഇന്റർലോക്കിട്ട നടപ്പാത നിർമ്മിച്ചത്. ഭിത്തി തകർന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ളതാണ്പാത. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിൻസി വർഗീസ്, ടി.ടി. തോമസ്‌കുട്ടി, സെക്രട്ടറി ജി. രാജേന്ദ്രൻ, അബിദുൽസലാം എന്നിവർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.