എടത്വാ: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ കർഷക തൊഴിലാളി ദ്രോഹ നടപടിക്കെതിരെ കോൺഗ്രസ് എടത്വാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്വാ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി കെ സേവ്യർ ഉദ്ഘാടനം ചെയ്തു. ,എടത്വാ മണ്ഡലം കമ്മറ്റി പ്രസിഡന്റ് അൽഫോൻസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി റാംസെ ജെ. റ്റി, ആന്റണി കണ്ണംകുളം, വിശ്വൻ വെട്ടത്തിൽ, എം. വി സുരേഷ്, ജോസി മണലേൽ, നിബിൻ കെ തോമസ് എന്നിവർ നേതൃത്വം നല്‍കി.