തുറവൂർ: കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം വിതരണം ചെയ്യാൻ കാലതാമസം വരുത്തുന്ന എസ്.ബി.ഐ പട്ടണക്കാട് ശാഖയുടെ നടപടിക്കെതിരെ പട്ടണക്കാട് - വെട്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം .ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു. പി.എം.രാജന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.എം.എ.നെൽസൺ, സജിമോൾ ഫ്രാൻസിസ്, ശിവൻകുട്ടി, സജീർ പട്ടണക്കാട്, ജോമോൻ,കെ.എസ്. ജയനാഥ് തുടങ്ങിയവർ സംസാരിച്ചു.