ചേർത്തല:ചേർത്തല ടൗൺ റോഡുകളിൽ പുനരുദ്ധാരണ ജോലികൾ ചെയ്യുന്നതിനും പ്രധാന റോഡുകളുടെ നിർമ്മാണത്തിനുമായി 15 കോടി രൂപയുടെയും കാളികുളം-ചെങ്ങണ്ട റോഡിന് 9 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.തിലോത്തമന്റെ ഓഫീസ് അറിയിച്ചു.ചേർത്തല നഗരത്തിലെ ഒന്നും രണ്ടും ഘട്ട നിർമ്മാണ പ്രവർത്തികളിൽ ഉൾപ്പെടാത്ത13 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉൾതെടുത്തിയിരിക്കുന്നതെന്നും അറിയിച്ചു.