grsh

ചാരുംമൂട് : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉളവുക്കാട് ഗിരീഷ്ഭവനത്തിൽ വാസുദേവനാചാരിയുടെ മകൻ ഗിരീഷ് കുമാറാണ് (38) മരിച്ചത്. വാഹന പെയിന്റിംഗ് വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സന്ധ്യ കൃഷ്ണൻ. മക്കൾ: അദ്വൈത് , അഭിമന്യു . മാതാവ് :രത്‌നമ്മ . സഹോദരൻ : രതീഷ് .