ph

കായംകുളം: പത്തിയൂർ ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ കോവിഡ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുലക്ഷത്തി എഴുപതിനായിരം രൂപ വിലയുള്ള 100 ആധുനിക കോവിഡ് പരിശോധനാ കിറ്റുകൾ ആലപ്പുഴ വൈറോളജി ലാബ് ഡയറക്ടർ ഡോ.എ. പി. സുഗുണന്, ബാങ്ക്പ്രസിഡന്റ്‌ ബിനു തച്ചടി കൈമാറി.

വൈസ് പ്രസിഡന്റ് എൻ. സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ എസ്. അബ്ദുൽ ലത്തീഫ്, ഡയറക്ടർ കെ. സത്യജിത്ത് എന്നിവർ പങ്കെടുത്തു.