ആലപ്പുഴ :ലോക്ക് ഡൗൺ കാലത്ത് അമിത വൈദ്യുതി ചാർജ് ഈടാക്കുന്നത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കളർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.ധനപാലൻ അദ്ധ്യക്ഷനായി.സി.വി.മനോജ് കുമാർ, സി.ജ്യോതിമോൾ,മാത്യു ചെറുപറമ്പൻ,സജേഷ് എന്നിവർ പങ്കെടുത്തു.