കായംകുളം: കൊവിഡ് ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന കായംകുളം സ്വദേശി മരിച്ചു. പുള്ളിക്കണക്ക് അനന്തപത്മത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ശശികുമാർ (47) ആണ് മരിച്ചത്.
കടുത്ത പനിയും കൊവിഡ് ലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് മാർച്ച് 28 മുതൽ ചികിത്സയിലായിരുന്നു. മാതാവ് :ലീലാവതി അമ്മ , ഭാര്യ:പാർവതി. മക്കൾ:അനന്തപത്മനാഭൻ, അനന്തലക്ഷ്മി. സഹോദരി:ശശികല.