ആ​ല​പ്പു​ഴ: സർ​ക്കാർ ജീ​വ​ന​ക്കാർ​ക്ക് മാ​ത്ര​മാ​യു​ള്ള പ്ര​ത്യേ​ക കെ.എ​സ്.ആർ.ടി.സി ബ​സ് സർ​വ്വീ​സി​ന് തിങ്കളാഴ്ച ജി​ല്ല​യിൽ തു​ട​ക്ക​മാ​കും. ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​ക്ലേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ത്യേ​ക സർ​വ്വീ​സ്. ആ​ദ്യ ദി​ന​ം ഹ​രി​പ്പാ​ട്, ചേർ​ത്ത​ല,ത​ണ്ണീർ​മു​ക്കം, കി​ട​ങ്ങ​റ എ​ന്നി​വ​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​കും ആ​ല​പ്പു​ഴ​യിൽ നി​ന്നും സർ​വ്വീ​സ്. ഓ​ഫീ​സ് സ​മ​യ​ത്ത് എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​കും സ​മ​യ​ക്ര​മം. ഓർ​ഡി​ന​റി ബ​സാ​ണ് സർ​വ്വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക. പ്ര​ത്യേ​ക സർ​വ്വീ​സാ​യ​തി​നാൽ ഇ​ര​ട്ടി നി​ര​ക്ക് ഈ​ടാ​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​കും പ്ര​വേ​ശ​നം. ര​ണ്ട് പേ​രു​ടെ സീ​റ്റിൽ ഒ​രാ​ളെ​യും മൂ​ന്ന് പേ​രു​ടേ​തിൽ ര​ണ്ട് പേ​രു​മെ​ന്ന ക​ണ​ക്കിൽ ഒ​രു ബ​സിൽ 27 യാ​ത്ര​ക്കാർ​ക്കാ​ണ് പ്ര​വേ​ശ​നം. മാ​സ്​ക് നിർ​ബ​ന്ധ​മാ​ണ്. ജീ​വ​ന​ക്ക​രു​ടെ ആ​വ​ശ്യ പ്ര​കാ​രം മ​റ്റ് ഇ​ട​ങ്ങ​ളി​ലേ​ക്കും സർ​വ്വീ​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം.