ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം മേഖലയിലെ 301 ശാഖാ യോഗത്തിലെ ധനസഹായവിതരണ ഉദ്ഘാടനം യൂണിയൻ കൗൺസിലറും മേഖല ചെയർമാനുമായ അഡ്വ. യു. ചന്ദ്രബാബു നിർവഹിച്ചു. യൂണിയനിലെ 52 ശാഖാ യോഗങ്ങളിലെ കിടപ്പുരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, മറ്റു ഗുരുതരമായ രോഗബാധിതർ തുടങ്ങിയവർക്കാണ് ധനസഹായം നൽകുന്നത്. മുതുകുളം മേഖലാ കൺവീനർ പി.കെ. അനന്തകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ, സൈബർസേന കൺവീനർ ദിനിൽ.ഡി.തഴയശേരിൽ, ശാഖാ യോഗം പ്രസിഡൻറ്ഗോപാലകൃഷ്ണൻ, സെക്രട്ടറി സുകുമാരൻ, വൈസ് പ്രസിഡണ്ട് ഗോപി, സുരാജു എന്നിവർ പങ്കെടുത്തു.