ചാരുംമൂട് : താമരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പടിഞ്ഞാറൻ ഏരിയ കമ്മറ്റി ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എട്ടു മാസക്കാലമായി സ്ഥിരമായി ഡോക്ടർ ഇല്ല . ക്വാറന്റയിൻ കാലാവധി കഴിയുന്നവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കിലോമീറ്ററുകൾ ദൂരെയുള്ള ഉള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത് എന്ന് ബി ജെ പി ആരോപിച്ചു. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പ്രതിഷേധ സമരം ബി ജെ പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ മേഖലാ പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം സെക്രട്ടറി പിയൂഷ് ചാരുംമൂട് മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി നേതാക്കളായ രാജമ്മ ഭാസുരൻ, പ്രഭകുമാർ , ആനന്ദ കുമാർ , കൃഷ്ണകുമാർ വേടരപ്ലാവ്, രാജി , മോഹനൻ പ്രകാശ് സച്ചിൻ എന്നിവർ സംസാരിച്ചു.