ആലപ്പുഴ:കേന്ദ്ര തൊഴിൽ നിയമത്തിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ 204 കേന്ദ്രങ്ങളിൽ അവകാശദിനാചരണം സംഘടിപ്പിച്ചു. അരൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജനും വള്ളികുന്നത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാതയും കായംകുളം ടൗണിൽ ജില്ലാ സെക്രട്ടറി പി.ഗാനകുമാറും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് എച്ച്.സലാമും മാവേലിക്കരയിൽ ജില്ലാ ട്രഷറർ എ.മഹേന്ദ്രനും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പ്രസാദ് ചേർത്തല ടൗണിലും എൻ.ആർ.ബാബുരാജ് ചേർത്തല സി.ഐ.ടി.യു. ഭവനിലും ജി.രാജമ്മ ചുനക്കരയിലും ഉദ്ഘാടനം ചെയ്തു.