ആലപ്പുഴ: നഗരസഭ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശിലാസ്ഥാപന ചടങ്ങിൽ പ്രൊട്ടോക്കാൾ ലംഘനം നടത്തിയെന്ന് വ്യാജ പരാതി നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഫ്ലാറ്റ് നിർമ്മാണത്തിന് ചില പ്രദേശവാസികൾ എതിരാണ്. ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകുന്നതിനാണ് ഇവർ മന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.