ചേർത്തല:ചേർത്തല തെക്ക് സഹകരണ ബാങ്കിൽ കാർഷിക സ്വർണപണയ വായ്പ പദ്ധതി ആരംഭിച്ചു.നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഒരാൾക്ക് 2 ലക്ഷം രൂപ 6.8ശതമാനം പലിശ നിരക്കിൽ നൽകും.കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താൻ നടപ്പാക്കുന്ന പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിലും സെക്രട്ടറി ഡി.ബാബുവും അറിയിച്ചു.