അരൂർ: അരൂർ ക്ഷേത്രം കവലയിൽ ദേശീയപാതയോരത്ത് ഫ്രൂട്ട്സ് വിൽക്കുന്ന പെട്ടിക്കടകളിൽ മോഷണം. 10,000 രൂപയുടെ പഴവർഗങ്ങൾ നഷ്ടമായി. പുലർച്ചേ ഒന്നരയോടെ ഓട്ടോയിൽ എത്തിയവരാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി കടയുടമകൾ പറഞ്ഞു. സമീപത്തുള്ള കടയിലെ സി.സി.ടിവി.കാമറയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്