ആലപ്പുഴ : പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഫലപ്രദ ഇടപെടൽ നടത്താത്തുകൊണ്ടാണ് കോൺഗ്രസ് സ്വന്തം നിലയിൽ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു . ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി മാനിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.