അരൂർ: ദേശീയപാതയോരത്ത് ഇരുട്ടിന്റെ മറവിൽ അരൂർ കെൽട്രോൺ കവലയ്ക്ക് തെക്കുവശത്തുള്ള ബസ് ബേയിലും സമീപത്തെ ഒരു വീടിന്റെ മുന്നിലും കക്കൂസ് മാലിന്യം തള്ളി. രാത്രികാലങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളുടെ പിൻബലത്തോടെയാണ് മാലിന്യം തള്ളുന്ന സംഘം എത്തുന്നത്. എതിർക്കുന്നവരെ സംഘം ആക്രമിക്കുന്നതിനാൽ നേരിട്ട് പ്രതികരിക്കാൻ ആരും തയ്യാറാകുന്നില്ല. പൊലീസ് മൗനാനുവാദം ഇവർക്ക് തുണയാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.