a

മാവേലിക്കര: കേരള പാരാമെഡിക്കൽ ലബോറട്ടറി ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന പൊലീസ് സേനാ അംഗങ്ങൾക്ക് ആദരവ് അർപ്പിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും രക്ത പരിശോധന നടത്തി. ക്യാമ്പ് എസ്.എച്ച്.ഒ ബി.വിനോദ്കുമാർ രക്തപരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ ഭാരവാഹി ടി​.രാജീവ് കുമാർ അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മി​റ്റി അംഗം മാജിക് സുനിൽ, സംഘടന താലൂക്ക് സെക്രട്ടറി നിത്യ വിശ്വനാഥ്, എസ്.ഐ.വർഗീസ് മാത്യു, മോനിഷ മോഹൻ, ശിൽപ.പി.എസ്, ശ്രീജ സതീഷ്, ലക്ഷ്മി രാഹുൽ, വീണ ജോൺസ്, ശാലിനി പിള്ള, രാജേഷ് പിള്ള, മനു എന്നിവർ നേതൃത്വം നൽകി.