photo

ചേർത്തല : ശാരീക അവശതകളോട് പൊരുതി സർക്കാർ ജോലി നേടിയെടുത്ത ആര്യയ്ക്ക് അഭിനന്ദനപ്രവാഹം. മുനിസിപ്പൽ കോമൺസർവീസിൽ ക്ലാർക്കായി നിയമിക്കുന്നതിനുള്ള അഡ്വൈസ് മെമ്മോ കഴിഞ്ഞ ദിവസമാണ് ആര്യയ്ക്ക് ലഭിച്ചത്.

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വാത്യാട്ട് വീട്ടിൽ ഡോ.സുരേന്ദ്രൻകുട്ടി കർത്തയുടേയും സതി ടീച്ചറിന്റേയും ഇളയമകളാണ് 35 വയസുളള ആര്യ. ശാരീകരിക വെല്ലുവിളികൾ കാരണം മാതാപിതാക്കളുടെസഹായത്തോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ആര്യയുടെ നേട്ടത്തെ തണ്ണീർമുക്കം പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. ആര്യയ്ക്ക് ചേർത്തലയിൽ തന്നെ നിയമനം നൽകണമെന്ന് പഞ്ചായത്ത് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ആര്യയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബിനിത മനോജ്,സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജഷിബു,കെ.എൻ. പുഷ്പാകരൻ,ഡി.ബാബു,പ്രേമ അജി എന്നിവർ പങ്കെടുത്തു.