ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് ആശങ്കയിലായ സാമ്പത്തിക മേഖലയെ പുത്തനുണർവിലെത്തിക്കാൻ ആത്മ നിർഭർ ഭാരത് എന്ന പേരിൽ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെ ബി.ജെ.പി ജില്ലാ നേതൃയോഗം അഭിനന്ദിച്ചു .

തൊഴിലാളികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന നീതി നിഷേധത്തിനെതിരെ നിയോജക മണ്ഡല കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനീ ദേവ് ,വൈസ് പ്രസിഡന്റുമാരായ സി.എ.പുരുഷോത്തമൻ , എൽ.പി.ജയചന്ദ്രൻ ,അഡ്വ.പി.കെ.ബിനോയി ,അഡ്വ.രൺജിത് ശ്രീനിവാസ് ,സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, വിമൽ രവീന്ദ്രൻ, ട്രഷറർ കെ.ജി. കർത്ത, ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ, മോർച്ച പ്രസിഡൻറുമാരായ കെ.പ്രദീപ്, അനീഷ് തിരുവമ്പാടി, കലാ രമേശ്, വി.ശ്രീജിത്ത്, അഡ്വ.റോണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
,