ആലപ്പുഴ : മൂല്യനിർണയത്തിനായി കൊണ്ടുവന്ന ഡിഗ്രി പരീക്ഷ ഉത്തരക്കടലാസുകൾ അദ്ധ്യാപികയുടെ വീട്ടിൽ കത്തിനശിച്ചത് ദുരൂഹതയുയർത്തുന്നെന്ന് കെ.പി.സി.സി നിർവാഹക സമതി അംഗം എസ്.ശരത് പറഞ്ഞു. കേരള സർവകലാശാല ഇൻഫർമേഷൻ സെന്ററിന് മുമ്പിൽ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശരത്.
കെഎസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ എ.പുതിയിടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വി.സ്നേഹ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിശാഖ് പത്തിയൂർ, എ.ഡി.തോമസ്, അനന്തനാരായണൻ, അജയ് ജുവൽ കുര്യക്കോസ്, അർജുൻ അരീക്കരവെളി, നയീഫ് നാസർ, ഷെഫീക്ക്, മീനു ബിജു, അൻസിൽ ജലീൽ, റിയാസ് മുണ്ടകത്തിൽ, ഹുസൈൻ പോങ്ങുമ്മൂട്ടിൽ, ഉബൈസ് എന്നിവർ നേതൃത്വം നൽകി.