ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 4754 ശതാബ്ദി സ്മാരകം കള്ളിക്കാട് തെക്ക് ശാഖായോഗം ആറാട്ടുപുഴ ഗവ: ഹോമിയോ ഡിസ്പെൻസറിയുമായി ചേർന്ന് മുഴുവൻ വീടുകളിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്തു. ആറാട്ടുപുഴ ഗവ: ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. നിഷയിൽ നിന്നും ശാഖായോഗം പ്രസിഡന്റ് കെ.ജോഷ് മരുന്ന് ഏറ്റുവാങ്ങി.വിതരണോദ്ഘാടനം ശാഖാ യോഗം സെക്രട്ടറി എം.ദീപയ്ക്ക് നിർവഹിച്ചു. യൂണിയൻ കമ്മി​റ്റിയംഗം ഫമിൻ.എസ്.എം, വൈസ് പ്രസിഡന്റ് എൻ.പ്രകാശൻ, നിധീഷ്.എം, യൂത്ത്മൂവ്മെന്റ് കമ്മിറ്റിയംഗം സുബിൻ.എസ് എന്നിവർ പങ്കെടുത്തു