മാവേലിക്കര: വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം കൃഷി ചെയ്തുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വി.എഫ്.പി.സി.കെ ആവിഷ്കരിച്ച വെജിറ്റബിൾ ചാലഞ്ച് പദ്ധതിയുടെ വിതരണോദ്ഘാടനം തട്ടാരമ്പലം റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തി. കിറ്റ് പ്രൊഫ.കെ.വർഗീസിന് നൽകി കൗൺസിലർ സി.സുരേഷ്
ഉദ്ഘാടനം നിർവ്വഹിച്ചു. വി.എഫ്.പി.സി.കെ ആലപ്പുഴ ഡെപ്യൂട്ടി മാനേജർമാരായ ഷൈല പിള്ള, മായാ ശാന്തൻ, തട്ടാരമ്പലം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു, എച്.എൻ കുര്യൻ, സുജ, കെ.രാജേഷ്, എം.മത്തായി തുടങ്ങിയവർ പങ്കെടുത്തു.