ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി ഓച്ചിറ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ശേഷം 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ എൻ.സി.പി മുൻ നേതാവും അഭിഭാഷകനുമായ മുജീബ് റഹ്മാനിൽ നിന്നും പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെ താമരക്കുളത്തുള്ള മുജീബിന്റെ വീട്ടിൽ വച്ചായിരുന്നു തെളിവെടുപ്പ് . അന്വേഷണ ഉദ്യോഗസ്ഥനായ ഓച്ചിറ സി.ഐ ആർ.പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിന്റെ ഭാഗമായി മുജീബിന്റെ വസ്ത്രങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മുജീബിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നതായും മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയച്ചതായും സി.ഐ. പറഞ്ഞു.