ചേർത്തല:കൊവിഡിൽ തിരിച്ചടി നേരിട്ട പാലക്കാടൻ കർഷകരുടെ സ്വപ്നങ്ങൾക്കൊരു കൈത്താങ്ങുമായി കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ ആരംഭിച്ച മാമ്പഴോത്സവം മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.എസ്.രാധാകൃഷ്ണൻ ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഭരണ സമിതിയംഗങ്ങളായ ജി.മുരളി,ടി.ആർ.ജഗദീശൻ, വി.എ.സാംജി,ജി.ഉദയപ്പൻ,പി.ഗീത,നിഷാദ് മാരാരി എന്നിവർ പങ്കെടുത്തു. പ്രസാർ ഭാരതിമാദ്ധ്യമ അവാർഡ് നേടിയ ആർ.രവികുമാറിനെ ആദരിച്ചു.ഇന്ന് മുതൽ 30 വരെ കഞ്ഞിക്കുഴിസർവീസ് സഹകരണ ബാങ്കിൽ നിന്നും അൽഫോൻസ,ബംഗനപ്പളളി,സിന്ദൂരം,പ്രിയൂർ,കലപ്പാടി,മൽഗോവ,ഗുഡ്ഡു,ബംഗളോര,നീലം,മൂവാണ്ടൻ തുടങ്ങി പത്തോളം ഇനം മാമ്പഴങ്ങൾ ലഭിക്കും.രാസവസ്തുക്കൾ ഉപയോഗിക്കാതെ നാടൻ രീതിയിൽ പഴുപ്പിച്ചെടുത്തതാണ് മാങ്ങകൾ.മാരാരിഫ്രഷുമായി സഹകരിച്ചാണ് ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലെ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡാഫീസിന് മുമ്പിലാണ് മാമ്പഴമേള സംഘടിപ്പിച്ചിട്ടുള്ളത്
.