vaduthala

പൂച്ചാക്കൽ: വടുതല ജെട്ടി -അഞ്ചുകണ്ടം റോഡ് പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു, കെ.പി.കബീർ, കെ.കെ.ജോബിൻ, മോളി ജസ്റ്റിൻ, സി.എസ്.സത്താർ, പി.സി.സജീവൻ, നൗഫൽ മുളക്കര, ടി.പി.അഭിലാഷ്, നിസാം, അഭിലാഷ് വെട്ടിക്കാപ്പള്ളി, ഷിഹാബ്, ഉത്തമൻ ,സോജൻ ആൻറണി, ഷിയാസ്, സന്ധ്യ വിനോദ് ,ഇ.ബി.ഉണ്ണി എന്നിവർ പങ്കെടുത്തു