ആലപ്പുഴ: പ്രത്യേക ട്രെയിനിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻറിലും എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ ആലപ്പുഴ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻറിലും എത്തിക്കും. രണ്ടു ബസ് സ്റ്റാൻറുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പൊലീസ്, കെ.എസ്.ആർ.ടി.സി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായിരിക്കുംഹെൽപ്പ് ഡെസ്‌ക്
വരുന്ന വ്യക്തിയുടെ താമസസ്ഥലം, വാഹനം ഏർപ്പാടാക്കിയിട്ടുണ്ടോ, എവിടെ നിന്നാണ് വാഹനത്തിൽ കയറ്റുക,
ക്വാറന്റൈൻ സൗകര്യങ്ങൾ എന്നീ വിശദ വിവരങ്ങൾ കളക്ടറേറ്റ് കൺട്രോൾ റൂമിലെ സന്നദ്ധസേവകർ തയ്യാറാക്കും.