ചേർത്തല:നഗരസഭയുടെ ആഭിമുഖ്യത്തിൽ 'സുഭിക്ഷ കേരളം കരുതലോടെ കരപ്പുറം" പദ്ധതിയുടെ ഭാഗമായി 150 ഏക്കർ പാടത്തു കൃഷി ചെയ്യുന്നതിന്റെ വിത്ത് വിതക്കലിന്റെ ഉദ്ഘാടനം ചേർത്തല കരുവയിൽ കൂനംപുരക്കൽ ദാസന്റെ പാടത്ത് മന്ത്റി പി.തിലോത്തമൻ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് അദ്ധ്യക്ഷനായി.വൈസ് ചെയർപേഴ്‌സൺ ശ്രീലേഖനായർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ഡി.ശങ്കർ,ബി.ഭാസി,സി.കെ.ഉണ്ണികൃഷ്ണൻ,കൗൺസിലർമാരായ സഹദേവൻ,ദീപവിനോദ്,ജി.കെ.അജിത്,കൃഷി അസിസ്റ്റന്റ് സൈജു,പാടശേഖര സമിതി സെക്രട്ടറി എൻ.സോമൻ എന്നിവർ പങ്കെടുത്തു.